പത്തനാപുരം സ്വദേശി മഹാസിനില്‍ നിര്യാതനായി

അല്‍ഹസ-പത്തനാപുരം ഇടത്തറ സ്വദേശി നാസര്‍ (61) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യതാനായി. അസ്വസ്ഥത അനുഭവപ്പെട്ട നാസര്‍ സ്‌പോണ്‍സറെ വിവരം അറിയിക്കുകയും അദ്ദേഹം ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. മൃതദേഹം കിംഗ് ഫഹദ് ആശുപത്രിയി മോര്‍ച്ചറിയിലാണ്. 30 വര്‍ഷമായി മഹാസിനില്‍ പ്ലംബറായിരുന്നു. മാര്‍ച്ചില്‍ നാട്ടില്‍ പോകാനിരിക്കെയാണ് അന്ത്യം. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനാണ് തീരുമാനം. ഭാര്യ: സജിദ. മക്കള്‍: സജ്‌ന, നജ്മ.

 

Latest News