ന്യൂഡല്‍ഹി: നേതാജി സുഭാഷ്ചന്ദ്രബോസിന്റെ 122ാം ജ•വാര്‍ഷിക ദിനത്തില്‍ ചെങ്കോട്ടയില്‍ ബോസ് മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു.സുഭാഷ്ചന്ദ്ര ബോസ്, ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്നിവയുമായി ബന്ധപ്പെട്ട മ്യൂസിയത്തില്‍ സുഭാഷ് ചന്ദ്രബോസ്, ഐഎന്‍എ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പുരാവസ്തുക്കളാണ് പ്രദര്‍ശിപ്പിക്കുന്നത്. സുഭാഷ്ചന്ദ്ര ബോസ് ഉപയോഗിച്ചിരുന്ന തടി കസേര, വാള്, മെഡലുകള്‍, ബാഡ്ജുകള്‍, യൂണിഫോമുകള്‍, ഐഎന്‍എയുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കള്‍ എന്നിവയെല്ലാം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഡല്‍ഹിയില്‍ നേതാജിയുടെ സാന്നിധ്യം എവിടെയും കാണാനില്ല. സ്വാതന്ത്ര്യസമര സേനാനിയായ സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളെ പരിചയപ്പെടുത്തുന്നതിനാണ് ഈ മ്യൂസിയം സ്ഥാപിച്ചിരിക്കുന്നതെന്ന് വക്താവ് അറിയിച്ചു.