ന്യൂദല്‍ഹി- പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കിയതോടെ രാഹുല്‍ ഗാന്ധി പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിരിക്കയാണെന്ന് ബി.ജെ.പി.
പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിനു പിന്നാലെയാണ് ബി.ജെ.പി വക്താവ് സംബീത് പത്രയുടെ പരിഹാസം. കോണ്‍ഗ്രസാകെ ഒരു കുടുംബത്തിനു പിന്നാലെ പോകുന്ന കാഴ്ചയാണ് കാണുന്നതെന്നും കോണ്‍ഗ്രസ് നീക്കം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.