ന്യൂദല്‍ഹി- ഗുജറാത്ത് കലാപത്തിലെ ഏറ്റവും ക്രൂര സംഭവമായ നരോദ പാട്യ കൂട്ടക്കൊലക്കേസിലെ നാല് പ്രതികള്‍ക്കു കൂടി സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉമേഷ് ഭായ് സുരഭായ് ഭര്‍വാഡ്, രാജ്കുമാര്‍, പദ്‌മേന്ദ്രസിന്‍ ജസ്വന്തസിന്‍ ര്ജ്പുത്, ഹര്‍ഷദ് എന്ന മുണ്ട ജില ഗോവിന്ദ് ചാര പര്‍മാര്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കുറ്റക്കാരാണോ എന്ന സംശയത്തിന് പുറത്താണ് ജാമ്യം. ജസ്റ്റിസ് എഎം ഖന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
സ്‌ഫോടക വസ്തുക്കള്‍ കൈവശം വെച്ചതിനും നിയമലംഘനം നടത്തി സംഘം ചേര്‍ന്നതിനുമായിരുന്നു നാലു പേരും അറസ്റ്റ് ചെയ്യപ്പെട്ടത്. നാല് പേരും തിരിച്ചറിയല്‍ പരേഡിന് വിധേയമായിട്ടില്ല എന്നും കോടതി വിലയിരുത്തി.
നേരത്തെ കേസില്‍ ബജ്‌രംഗദള്‍ നേതാവ് ബാബു ബജ്‌രംഗി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പക്ഷെ, ബിജെപി മന്ത്രി മായ കോഡ്‌നാനിയെ കോടതി കുറ്റ വിമുക്തയാക്കിയിരുന്നു.
2002 ലെ ഗുജറാത്ത് കലാപത്തിന്നിടെ, 97 മുസ്ലിംകളായിരുന്നു നരോദ പാട്യയില്‍ മാത്രം ക്രൂരമായി കൊല ചെയ്യപ്പെട്ടത്. മുസ്ലിംകളുടെ വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും തീയിട്ട ഹൈന്ദവ തീവ്രവാദികള്‍ വെട്ടിയും കുത്തിയും തീയിട്ടുമാണ് മുസ്ലിംകളെ കൊന്നത്. ഔദ്യോഗിക കണക്ക് പ്രകാരം, 1044 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. 223 പേരെ കാണാതായി. 2500 ല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റു.