Sorry, you need to enable JavaScript to visit this website.

ബി.ജെ.പി നേതാവിന്റെ മുസ്‌ലിം  വിരുദ്ധ പ്രസ്താവന വിവാദമായി 

ഉദയ്പൂര്‍: രാജ്യത്തെ വര്‍ധിക്കുന്ന ജനസംഖ്യയില്‍ ആശങ്കാകുലനായ രാജസ്ഥാന്‍ മുന്‍ മന്ത്രിയും പ്രതിപക്ഷ നേതാവുമായ ഗുലാബ്ചന്ദ് കതാരിയ നടത്തിയ പരാമര്‍ശം വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. 'ഞങ്ങള്‍ (ഹിന്ദുക്കള്‍) ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ എന്ന പരിധി നിശ്ചയിച്ചിട്ടുള്ളതെങ്കില്‍, അവര്‍ (മുസ്ലീങ്ങള്‍) ഇതേ നിയമങ്ങള്‍ പാലിക്കണം. 'ഇത്' ഇങ്ങനെ തുടരുകയാണെങ്കില്‍, രാജ്യം മുന്നോട്ട് പോകുന്നത് എങ്ങനെ? ചില നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഞങ്ങള്‍ക്ക് (ബിജെപി) മൂന്നില്‍ രണ്ട് ഭൂരിപക്ഷ0 ലഭിച്ചാല്‍ മാത്രമേ ഇത് സംഭവിക്കൂ, അദ്ദേഹം പറഞ്ഞു.  രാജസ്ഥാനില്‍ പരാജയപ്പെട്ടതോടെ, പാര്‍ട്ടി ഗുലാബ്ചന്ദ് കതാരിയയെ പ്രതിപക്ഷ നേതാവാക്കി. എന്നാല്‍, നിയമസഭയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വളരെ കര്‍ക്കശക്കാരനായാണ് അദ്ദേഹം കാണപ്പെടുന്നത്. കോണ്‍ഗ്രസിന്റെ കര്‍ഷക നയങ്ങളെ പരിഹസിച്ച അദ്ദേഹം കോണ്‍ഗ്രസ് കര്‍ഷകരെ  ചതിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. ബിജെപിയിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ഗുലാബ്ചന്ദ് കതാരിയ. കഴിഞ്ഞ നാലു പതിറ്റാണ്ടായി രാജസ്ഥാനില്‍ രാഷ്ട്രീയത്തില്‍ സജീവമാണ് അദ്ദേഹം. കതാരിയ 1970ലാണ് ആദ്യമായി എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടത്. 1993 മുതല്‍ സംസ്ഥാനത്തെ എല്ലാ ബിജെപി സര്‍ക്കാരിലും മന്ത്രിയായിരുന്നു അദ്ദേഹം.

Latest News