Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ; ഗുണം കിട്ടിയത് മാധ്യമങ്ങൾക്ക്

ന്യൂദൽഹി- മോഡി സർക്കാരിന്റെ കൊട്ടിഘോഷിച്ച ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി ഏറ്റവും കൂടുതൽ പ്രയോജനമുണ്ടാക്കിയത് രാജ്യത്തെ മാധ്യമങ്ങൾക്ക്. പദ്ധതിയുടെ 57 ശതമാനവും ചെലവഴിച്ചത് പ്രചരണത്തിന് വേണ്ടിയെന്നു കണക്കുകൾ പറയുന്നു.
2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കപ്പെട്ടത്. 56 ശതമാനത്തിൽ കൂടുതൽ പണം മാധ്യമ സംബന്ധമായ കാര്യങ്ങൾക്ക് ചെലവഴിക്കപ്പെട്ടു എന്നാണ് കണക്കുകളിലുള്ളത്. 19 ശതമാനം മാത്രമാണ് പദ്ധതി നടത്തിപ്പിനായി അധികൃതർ ചെലവാക്കിയത്. ഈ തുക സംസ്‌ഥാന സർക്കാരുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കുമായി നൽകി. 
ആഴ്ചകൾക്ക് മുമ്പ് കേന്ദ്ര സ്ത്രീ-ശിശു വികസന സഹമന്ത്രി ഡോക്ടർ വീരേന്ദ്രകുമാർ ആണ് കണക്കുകൾ ലോക് സഭയിൽ പറഞ്ഞത്. വിവിധ പാർട്ടികളുടെ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമായാണ് മന്ത്രി കണക്കുകൾ പുറത്തു വിട്ടത്. 
ഇതു വരെ, കേന്ദ്രസർക്കാർ 644 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി നീക്കി വെച്ചത്. ഇതിൽ 159 കോടി രൂപ സംസ്ഥാനഗൾക്കും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭരണകൂടങ്ങൾക്കുമായി നൽകി. 
ലിംഗ അനുപാതം ഉറപ്പാക്കുക, വിവിധ മേഖലകളിലെ സ്ത്രീ മുന്നേറ്റം സാധ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. 

 

Latest News