ചെന്നൈ- ഹിന്ദു ദൈവങ്ങളേയും പ്രതീകങ്ങളേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ചെന്നെയിലെ ലയോള കോളേജ് അധികൃതര്‍ ക്ഷമ ചോദിച്ചു. കോളേജില്‍ ഒരുക്കിയ ചിത്ര പ്രദര്‍ശനമാണ് വിവാദമായത്. ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി തമിഴ്‌നാട് ഘടകവും ഹിന്ദുത്വ സംഘടനകളും രംഗത്തുവന്നിരുന്നു.
കോളേജില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഷെയര്‍ ചെയ്തിരുന്നു.