Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ക്രൂരത എട്ടിരട്ടി വര്‍ധിച്ചു

കൊണ്ടോട്ടി - കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ക്രൂരതയില്‍ പത്ത് വര്‍ഷത്തിനിടെ എട്ടിരട്ടി വര്‍ധന. 2008 ല്‍ കുട്ടികള്‍ക്കെതിരെ 549 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്ത് 2018 ല്‍ 4008 കേസുകളാണ് വിവിധ പോലിസ് സ്റ്റേഷനുകളില്‍  രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം മാത്രം തെട്ടുമുമ്പുള്ള വര്‍ഷത്തേക്കള്‍ 530 കേസുകളാണ് കൂടിയത്. 2017 ല്‍ 3478 കേസുകളാണുണ്ടായിരുന്നത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, ശൈശവ വിവാഹം, ആത്മഹത്യാ പ്രേരണ തുടങ്ങി കുട്ടികള്‍ക്കെതിരെയുള്ള കുറ്റങ്ങളാണ് പെരുകുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 412 കുട്ടികളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മാത്രം 22 കുട്ടികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം 1204 കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരായായിട്ടുണ്ട്. മാനസികവും ശാരീരികവുമായ പീഡനത്തില്‍ മനം നൊന്ത് പത്ത് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 40 കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം മാത്രം മൂന്ന് കുട്ടികള്‍ സ്വയം ജീവനൊടുക്കി.

 

Latest News