ന്യൂദല്‍ഹി- ബോളിവുഡ് താരം ഫര്‍ഹീന്‍ പ്രഭാകറെ ദല്‍ഹിയില്‍ പട്ടാപ്പകല്‍ മോഷണ സംഘം ആക്രമിച്ചു കൊള്ളയടിച്ചു. നടിയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്നു എന്നാണു പരാതി. സാകേതിലെ ഷോപ്പിംഗ് മാളിലേക്കു വരുന്ന വഴിയായിരുന്നു സംഭവം. ട്രാഫിക് സിഗ്നലില്‍ കാത്തു കിടക്കുമ്പോഴാണ് ആക്രമണമുണ്ടായത്.
കാറിന്റെ ചില്ല് താഴ്ത്താന്‍ ആവശ്യപ്പെട്ട സംഘം മര്യാദയ്ക്ക് വണ്ടിയോടിക്കണമെന്നു പറഞ്ഞു തട്ടിക്കയറി. ചില്ല് താഴ്ത്തിയ ഉടന്‍ പഴ്‌സും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കി. മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് ഫര്‍ഹീനെതിരേ ആക്രമണം ഉണ്ടായത്. കവര്‍ച്ചയ്ക്ക് ശേഷം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറി അക്രമി സംഘം രക്ഷപ്പെട്ടു. റോഡില്‍ ബോധം കെട്ടുവീണ ഫര്‍ഹീനെ പിന്നാലെയെത്തിയ സൈനികരാണ് ആശുപത്രിയിലെത്തിച്ചത്. മുന്‍ ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയാണ് ഫര്‍ഹീന്‍.
മോഷ്ടാക്കള്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.