റിയാദ്- ബത്ഹ കേരള മാര്‍ക്കറ്റില്‍ വാച്ച് കടയിലെ ജീവനക്കാരനായിരുന്ന വണ്ടൂര്‍ സ്വദേശി നിര്യാതനായി. വണ്ടൂര്‍ പഴയ ചന്തക്കുന്ന് തട്ടാരക്കാടന്‍ അബ്ദുറശീദ് (38) ആണ് കുഴഞ്ഞുവീണ് മരിച്ചത്. അസീസ്- ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹരീജ. മക്കള്‍: ആയിശ റിഷ, ഫാത്തിമ റിയ. സഹോദരങ്ങള്‍: നാസര്‍, ജംഷി, ബശീര്‍, ഹസീന. ശുമേസി മോര്‍ച്ചറിയിലുള്ള മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കെ.എം.സി.സി നേതാവ് മൊയ്തീന്‍ കുട്ടി തെന്നല രംഗത്തുണ്ട്.