വരാണസി- പ്രവാസി ഭാരതീയ ദിവസിന് നിറം മങ്ങിയ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വരാണസിയില്‍ നടക്കുന്ന സമ്മേളനത്തിന് ഇന്ന് തുടക്കമായി. വിദേശമന്ത്രി സുഷമ സ്വരാജ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പങ്കെടുത്തു.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്നടക്കം ഇത്തവണ പ്രാതിനിധ്യം കുറവാണ്. പ്രധാനമന്ത്രി ചൊവ്വാഴ്ച സമ്മേളനത്തെ അഭിസംബോധന ചെയ്യും. കേരളത്തില്‍നിന്ന് മന്ത്രി കെ.ടി. ജലീല്‍ ഔദ്യോഗിക പ്രതിനിധിയായി എത്തിയിട്ടുണ്ട്.