കൊച്ചി- തൃശൂരിലെ കോളിളക്കം സൃഷ്ടിച്ച ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം മാതാവിനെ കാണാന്‍ കൊച്ചിയിലെത്തി. പ്രായമായ മാതാവിനെ പരിചരിക്കാന്‍ ഒരാഴ്ച പരോളാവശ്യപ്പെട്ട് നിഷാമിന്റെ ഭാര്യ നല്‍കിയ ഹരജിയില്‍ മൂന്നുദിവസം മാതാവിനൊപ്പം ചിലവഴിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് 23 വരെ കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിഷാമിന് മാതാവിനൊപ്പം സമയം ചിലവഴിക്കാം.
മറ്റാരുമായും ബന്ധപ്പെടാന്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് പരോള്‍. പോലീസ് കാവലുണ്ടാകും. ഇന്നലെ വൈകിട്ട് സബ്ജയിലിലെത്തിച്ച് നിസാമിനെ രാവിലെ ഉമ്മയുടെ അടുത്തെത്തിച്ചു. മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
ജയിലില്‍ അനധികൃത സൗകര്യം ചെയ്യുന്നതായും ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും നേരത്തെ പരാതിയുണ്ടായിരുന്നു. നിഷാമിന് പരോള്‍ നല്‍കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.