ന്യൂദല്‍ഹി- സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരായ ഹരജില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗഞ്ജന്‍ ഗോഗോയ് പിന്‍മാറി. കോമണ്‍ കോസസ് എന്ന സംഘടനയാണ് ഹരജി നല്‍കിയത്.
അലോക് വര്‍മയെ പുറത്താക്കിയതിന് പിന്നാലെയാണ് സി.ബി.ഐ ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചത്. ഇതിനെ ചോദ്യം ചെയ്തതാണ് ഹരജി. അലോക് വര്‍മയെ ആദ്യം പുറത്താക്കിയപ്പോഴും പകരം വന്നത് നാഗേശ്വര റാവുവായിരുന്നു. പ്രശാന്ത് ഭൂഷനാണ് കോമണ്‍ കോസസിന് വേണ്ടി ഹരജി നല്‍കിയത്.
ചീഫ് ജസ്റ്റിസ് പിന്‍മാറിയ സ്ഥിതിക്ക് മറ്റൊരു ജഡ്ജിക്ക് കേസ് കൈമാറും.