ന്യൂദൽഹി- കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് ജയിൽ വാസമനുഭവിക്കുന്ന മണിപ്പൂർ പത്ര പ്രവർത്തകന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോണ്ഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
അതൃപ്‌തിയെയും വിമർശനങ്ങളെയും ഭാരണകൂടത്തെ ഉപയോഗിച്ച് ഇല്ലാതാക്കുന്നതിന്റെ ഉദാഹരണമാണ് പത്രപ്രവർത്തകന്റെ അറസ്റ്റ് എന്ന് രാഹുൽ ഗാന്ധി പത്രപ്രവർത്തകന് എഴുതിയ കത്തിലൂടെ ചൂണ്ടിക്കാട്ടി.
മേഘാലയ ഖനി ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനത്തിലെ കാര്യക്ഷമതയില്ലായ്മയെ വിമർശിച്ചതിന്റെ പേരിലാണ് കിഷോർ ചന്ദ്ര വാൻഖേം അറസ്റ്റിലായത്. ദേശീയ സുരക്ഷാ നിയമപ്രകാരം ആയിരുന്നു അറസ്റ്റ്. കോടതി വിധി പ്രകാരം, കിഷോർ ചന്ദ്ര ഒരു വർഷം തടവ് അനുഭവിക്കണം. തലസ്ഥാന നഗരമായ ഇംഫാലിലെ ഒരു പ്രാദേശിക ചാനലിൽ അവതരകനാണ് കിഷോർ ചന്ദ്ര. മേഘാലയായിലെ രക്ഷാപ്രവർത്തനങ്ങളിലെ അപര്യാപ്തതകളെ വിമർശിച്ചു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കിഷോർ മോഡിയുടെ പാവയാണ് മണിപ്പൂർ മുഖ്യമന്ത്രി എന്നും ആരോപിച്ചു. പോസ്റ്റിൽ ആർഎസ്എസ് നേതൃത്വതിനെതിരെയും വിമര്ശനമുണ്ടായിരുന്നു. മണിപ്പൂരിൽ ജാൻസി റാണിയുടെ ജന്മദിനം ആഘോഷിക്കാനുള്ള ആർഎസ്എസ് നേതൃത്വത്തെ വിമർശിച്ച കിഷോർ മണിപ്പൂരിലെ സ്വാതന്ത്ര്യ സമര പോരാളികളെ അപമാനിക്കാരുതെന്നും കിഷോർ ആവശ്യപ്പെട്ടു. ഈ പരാമർശമാണ് സർക്കാരിനെ പ്രകോപ്പിച്ചത് എന്നു റിപ്പോർട്ടുകൾ പറയുന്നു. പോസ്റ്റ് വൈറൽ ആയതോടെയാണ് പോലീസ് കേസെടുത്ത് കിഷോറിനെ അറസ്റ്റ് ചെയ്തു. നവംബർ 27 നാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.