സിഎസ്ആര്‍ ഫണ്ട് ഇനി മുതല്‍ പശു സംരക്ഷണത്തിനും, പുതിയ നിയമവുമായി യു.പി സര്‍ക്കാര്‍

ലഖ്‌നൗ- പശു ക്ഷേമത്തിന് പുതിയ വഴിയുമായി ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ പാസ്സാക്കിയ പുതിയ നിയമ പ്രകാരം, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് ഇനി മുതല്‍ ഗോ സംരക്ഷണത്തിനും പശുക്കളുടെ ക്ഷേമത്തിനുമായി വിനിയോഗിക്കാം. സംസ്ഥാനത്ത് ഇനി മുതല്‍ താല്‍ക്കാലിക പശു സംരക്ഷണ കേന്ദ്രങ്ങള്‍ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് തുറക്കുമെന്നും അവയുടെ ദൈനംദിന കാര്യങ്ങള്‍ക്ക് ഈ ഫണ്ട് ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
നേരത്തെ, ജില്ലാ ഭരണകൂടങ്ങളോട് സിഎസ്ആര്‍ ഉപയോഗിച്ച് ഗോശാലകള്‍ തുറക്കുന്നതിനെ കുറിച്ച് കമ്പനികളോട് അഭിപ്രായം ആരായാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. രാജ്യത്തെ നിയമപ്രകാരം, ഓരോ കമ്പനിയും നിശ്ചിത  ശതമാനം ലാഭവിഹിതം സാമൂഹിക ക്ഷേമത്തിനായി വിനിയോഗിക്കേണ്ടതുണ്ട്. ഇതിനെയാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് എന്ന് പറയുന്നത്.
 

Latest News