ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി. ഓപ്പറേഷന്‍ തിയേറ്റര്‍, ഡ്രസ്സിംഗ് റൂം, വാക്‌സിനേഷന്‍ റൂം, സ്റ്റോര്‍ റൂം തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയാണ് ദല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചത്. തീസ് ഹസാരി പ്രദേശത്താണ് ഈ മാസം 16 മുതല്‍ ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്.