Sorry, you need to enable JavaScript to visit this website.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയെ കാണാനില്ല

പൂനെ- വകുപ്പ് മേധാവിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി അപ്രത്യക്ഷനായി.
ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ) അവസാന വര്‍ഷ വിദ്യാര്‍ഥി മനോജ് കുമാറിനെയാണ് ഈ മാസം 14 മുതല്‍ കാണാതായത്.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആര്‍ട് ഡയരക് ഷന്‍ ആന്റ് പ്രൊഡക് ഷന്‍ ഡിസൈന്‍ കോഴ്‌സിനാണ് പഠിച്ചിരുന്നത്. വരാണസി സ്വദേശിയായ കുമാര്‍ ഒരു വര്‍ഷം മുമ്പ് വിവാഹിതനായിരുന്നു. കുമാറുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ഭാര്യ സഹപാഠികളെ അറിയിച്ചപ്പോഴാണ് തിരോധാനം ശ്രദ്ധയില്‍ പെട്ടത്.
വളരെ ദരിദ്ര കുടുംബമായതിനാല്‍ കുമാറിന്റെ മാതാപിതാക്കള്‍ പൂനെയിലേക്ക് വരാന്‍ പോലും കഷ്ടപ്പെടുകയാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രൊഫസറോട് മോശമായി പെരുമാറിയെന്ന് കുറ്റപ്പെടുത്തി ഡിസംബര്‍ 21 നാണ് കുമാറിന് സസ്‌പെന്‍ഷന്‍ നോട്ടീസ് നല്‍കിയിരുന്നത്.

 

Latest News