കൊൽക്കത്ത- പശ്ചിമ ബംഗാൾ തലസ്ഥാനത്ത് നടന്ന ഐക്യ റാലിയിൽ കേന്ദ്ര ഗവണ്മെന്റിന് താക്കീതായി. കറുത്ത ദിനങ്ങളുടെ പ്രതികരണം എന്നാണ് യുണൈറ്റഡ് ഇന്ത്യ റാലിയെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ വിശേഷിപ്പിച്ചത്.
എഴുപത് വർഷം കൊണ്ട് പാകിസ്ഥാന് ചെയ്യാൻ കഴിയാത്തതാണ് അഞ്ചു വർഷം കൊണ്ട് ബിജെപിയും നരേന്ദ്ര മോഡിയും ഇന്ത്യയോട് ചെയ്തതെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. മഹാസഖ്യത്തിനെതിരെയുള്ള ബിജെപി വിമർശനങ്ങളെ തള്ളിയ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ബിജെപി നേതൃത്വത്തിന് പ്രസംഗത്തിലൂടെ മറുപടി നൽകി. സഖ്യത്തിന്റെ നേതാവ് ആരാണെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നു പേരാഞ അഖിലേഷ് സിബി ഐയും ഇലക്ഷൻ കമ്മീഷനും എൻഡിഎ സഖ്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞു. എൻഡിഎ സർക്കാരിന്റേത് പൂർത്ഥികരിക്കപ്പെടാത്ത വാഗ്ദാനങ്ങളാണെന്നു ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് സംവിധാനം തിരികെ കൊണ്ടു വരണമെന്നായിരുന്നു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ ആവശ്യം. ഇതിനായി പ്രതിപക്ഷം ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോണ്ഗ്രസ്സ് പ്രവർത്തകർ അടക്കം ലക്ഷക്കണക്കിന് പേരാണ് റാലിയിൽ പങ്കെടുത്തത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ റാലിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചിരുന്നു. 'മുഴുവന്‍ പ്രതിപക്ഷവും ഒന്നിച്ചിരിക്കുന്നു. എന്റെ എല്ലാ പിന്തുണയും ഞാന്‍ മമതാ ദിക്ക് അറിയിക്കുന്നു. നമ്മളെല്ലാം കൂടി ചേര്‍ന്ന് ഐക്യ ഭാരതത്തിന്റെ സന്ദേശം നല്‍കണം,' എന്നാണ് രാഹുല്‍ കത്തില്‍ പറഞ്ഞത്.
രാജ്യത്തെ പൗരന്‍മാര്‍ നിറവേറ്റാത്ത വാഗ്ദാനങ്ങളിലൂടെയും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ശക്തികള്‍ക്കിടയിലൂടെയുമാണ് മുന്നോട്ടു പോവുന്നതെന്നും നല്ല നാളെയെക്കുറിച്ചുളള പ്രതീക്ഷകള്‍ ഈ ശക്തികളെ എടുത്തെറിയുമെന്നും കത്തില്‍ രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ റാലിയില്‍ പങ്കെടുത്തു.
ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാ ദള്‍, ജനതാ ദള്‍ സെക്കുലര്‍, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, രാഷ്ട്രീയ ലോക്ദള്‍, നാഷണല്‍ കോണ്‍ഫറന്‍സ്, തുടങ്ങിയ പാർട്ടികളുടെ നേതാക്കന്മാരും റാലിയില്‍ പങ്കെടുത്തു.
എച്ച് ഡി ദേവ ഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ ബാബുലാല്‍ മറാണ്ടി, മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അജിത് സിംഗ്, ബിജെപി എംപി ശത്രുഖ്‌നന്‍ സിന്‍ഹ, എന്‍സിപി നേതാവ് ശരദ് പവാര്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ബിജെപിക്കെതിരെ ശക്തമായ ഫെഡറല്‍ സഖ്യം കൊണ്ടു വരാനാണ് മമതയുടെ ശ്രമം. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ നേരത്തെത്തന്നെ മമതയെ കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്.