മെക്‌സിക്കോ സിറ്റി- സെന്‍ട്രല്‍ മെക്‌സിക്കോയില്‍ ഇന്ധന പൈപ്പ്‌ലൈനിലുണ്ടായ തീ പിടിത്തത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൈപ്പില്‍ ദ്വാരമുണ്ടാക്കി പെട്രോള്‍ ശേഖരിച്ചവരാണ് മരിച്ചത്. 60 ലേറെ പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.
ഹിഡോല്‍ഗോ സ്‌റ്റേറ്റില്‍ മെസ്‌സിക്കോ സിറ്റിയില്‍നിന്ന് 100 കി.മീ അകലെയുള്ള ചെറിയ പട്ടത്തിലാണ് സംഭവം. പെട്രോള്‍ ശേഖരിക്കാനായി പൈപ്പ് ലൈനില്‍ ദ്വാരമുണ്ടാക്കിയതാണ് അഗ്നിബാധക്ക് കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു.