Sorry, you need to enable JavaScript to visit this website.

പീഡനക്കേസ് പിന്‍വലിച്ചില്ല; ബലാല്‍സംഗത്തിനിരയായ യുവതിയെ പ്രതി വെടിവച്ചു കൊന്നു

ഗുഡ്ഗാവ്- പീഡനക്കേസ് പിന്‍വലിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് പ്രതിയായ യുവാവ് ബലാല്‍സംഗത്തിനിരയായ 22-കാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി വെടിവച്ചു കൊലപ്പെടുത്തി. ദല്‍ഹിക്കടുത്ത് ഗുഡ്ഗാവില്‍ വെള്ളിയാഴ്ച രാവിലെയാണ് ദാരുണ കൊലപാതകം നടന്നത്. കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് സംഭവം. യുവതിക്കു നാലു തവണ വെടിയേറ്റതായി പോലീസ് പറഞ്ഞു. നിശാക്ലബില്‍ നര്‍ത്തകിയായിരുന്ന യുവതിയെ ഇതെ ക്ലബിലെ ബൗണ്‍സറായ (സുരക്ഷാജീവനക്കാരന്‍) പ്രതി സന്ദീപ് രണ്ടു വര്‍ഷം മുമ്പാണ് ബലാല്‍സംഗത്തിനിരയാക്കിയത്. 2017 മാര്‍ച്ചിലാണ് യുവതി ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. പിന്നീട് ഇയാള്‍ പിന്‍വലിക്കാന്‍ യുവതിയില്‍ സമ്മര്‍ദ്ദം ചെലുത്തി വന്നിരുന്നതായി യുവതിയുടെ കുടുംബം പറയുന്നു.

ഗുഡ്ഗാവ്-ഫരീദാബാദ് എക്‌സ്പ്രസ് ഹൈവേയില്‍ ഖുഷ്ബു ചൗക്കില്‍ റോഡരികില്‍ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. വെള്ളിയാഴ്ച രാവിലെ നാഥുപൂരിലെ യുവതിയുടെ വീട്ടിലെത്തിയ പ്രതി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റുകയായിരുന്നു. യുവതി കയറിയതോടെ പ്രതി കാറുമായി സ്ഥലം വിട്ടു. മണിക്കൂറുകള്‍ക്കു ശേഷം ആറു മണിയോടെ യുവതിയുടെ അമ്മയെ ഫോണില്‍ വിളിച്ച് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ യുവതിയെ കൊല്ലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കാന്‍ കര്‍ണലില്‍ നിന്നും ഗുഡ്ഗാവിലെത്തിയതായിരുന്നു യുവതി.

നാലു വര്‍ഷം ഒരു നിശാക്ലബില്‍ നര്‍ത്തകിയായി ജോലി ചെയ്തിരുന്ന യുവതി അവിടെ വച്ചാണ് പ്രതി സന്ദീപുമായി സൗഹൃദത്തിലായത്. യുവതിയുടെ അമ്മയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കൊലപാതകുറ്റ ചുമത്തി കേസെടുത്തു. മുങ്ങിയ പ്രതിക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. 

Latest News