മുംബൈ- ഡാന്‍സ് ബാറുകള്‍ അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് പഠിച്ചുവരികയാണെന്നും ആവശ്യമാണെങ്കില്‍ നഗരത്തില്‍ ഡാന്‍സ് ബാറുകള്‍ നിരോധിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും സംസ്ഥാന ധനമന്ത്രി സുധീര്‍ മംഗന്തിവാര്‍ പറഞ്ഞു.
ഉത്തരവ് വിശകലനം ചെയ്ത ശേഷം നീതിന്യായ വകുപ്പുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡാന്‍സ് ബാറുകള്‍ നടത്താമെന്നും അവയില്‍ മദ്യം വിളമ്പാമെന്നും ആരാധനലായങ്ങളുടെ ദൂരപരിധി ബാധകമല്ലെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.