ന്യൂദൽഹി- സുപ്രീം കോടതി ജഡ്ജിമാരായി ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് സഞ്ജീവ് ഖന്നയും ചുമതലയേറ്റു. ഇതോടെ സുപ്രീം കോടതിയിൽ മൊത്തം ജഡ്ജിമാരുടെ എണ്ണം 28 ആയി. ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സുപ്രീം കോടതിയിൽ അനുവദിച്ചിട്ടുള്ള ജഡ്ജിമാരുടെ എണ്ണം 31 ആണ്. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്.