മാഞ്ചസ്റ്റർ ചാവേറിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടു

മാഞ്ചസ്റ്റർ- ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ചാവേർ സ്ഫോടനം നടത്തിയ  ഐ.എസ് ചാവേര്‍ സല്‍മാന്‍ അബേദിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ആക്രമണത്തിന് മുമ്പ് ക്യാമറയില്‍  പതിഞ്ഞ വ്യക്തമായ ചിത്രങ്ങളാണ് പുറത്തുവിട്ടത്. 
ഐ.എസ് ബന്ധം സംശയിച്ച് സല്‍മാന്‍ അബേദിയുടെ പിതാവും ഇളയ സഹോദരനും നേരത്തെ ലിബിയയില്‍ പിടിയിലായിരുന്നു.

മാഞ്ചസ്റ്റർ സ്ഫോടനവുമായി ബന്ധപ്പെട്ട്‍ ഇതുവരെ 11 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയ സല്‍മാന്‍ തന്നെയാണ് ബോംബ് നിര്‍മ്മിച്ചതെന്നാണ് നിഗമനം. വീണ്ടും ഭീകരാക്രമണമുണ്ടാകാനുള്ള സാധ്യത കൂടുതലായി തുടരുന്നുവെങ്കിലും ഉടനുണ്ടാവില്ലെന്നാണു പോലീസ് കരുതുന്നത്. ഭീകരാക്രമണ ഭീഷണിയുടെ തോത് കുറച്ചതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി തെരേസ മേ പ്രസ്താവിച്ചിരുന്നു.
 

Latest News