ന്യൂദല്‍ഹി-വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതില്‍ രാജ്യത്തെ മറ്റു പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കി ബിജെപി. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ആകെ സംഭാവനയുടെ 93 ശതമാനവും കീശയിലാക്കിയത് ബിജെപിയാണെന്ന് കണക്കുകള്‍ പറയുന്നു. രാജ്യത്തെ എല്ലാ പാര്‍ട്ടികളും കൂടി സ്വീകരിച്ചത് 469.89 കോടി രൂപയാണ്. ഇതില്‍ ബിജെപി മാത്രം സ്വീകരിച്ചത് 437.04 കോടി രൂപയും. അസ്സോസിയോഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സന്നദ്ധ സംഘടനയാണ് കണക്കുകള്‍ പുറത്തു വിട്ടത്. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ പ്രകാരമാണ് കണക്കുകള്‍. കണക്കുകള്‍ പ്രകാരം 400.23 കോടി രൂപയാണ് ബിജെപി കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവനയായി വാങ്ങിയത്.
കോണ്‍ഗ്രസ് 26.658 കോടി രൂപയും എന്‍സിപി 2.087 കോടി രൂപയും സിപിഐഎം 2.756 കോടി രൂപയും സിപ്ിഐ 1.146 കോടി രൂപയും തൃണമൂല്‍ കോണ്‍ഗ്രസ് 20 ലക്ഷം രൂപയും സംഭാവന കൈപ്പറ്റി. 20,000 രൂപയില്‍ കൂടുതല്‍ സംഭാവന വാങ്ങിയിട്ടില്ല എന്നാണ് ബിഎസ്പി, എസ്പി ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിട്ടുളളത്. കോണ്‍ഗ്രസ് 19.298 കോടി രൂപ കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവനയായി വാങ്ങി.
ബിജെപി വാങ്ങിയ സംഭാവന കോണ്ഡഗ്രസും മറ്റു പാര്‍ട്ടികളും കൂടി വാങ്ങിയതിന്റെ പന്ത്രണ്ട് ഇരട്ടിയാണ്.
2016-2017 സാമ്പത്തിക വര്‍ഷത്തോട് തുലനം ചെയ്യുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുളള സംഭാവനയില്‍ ഇരുപത് ശതമാനത്തോളം കുറവുണ്ട്. 2106-2017 സാമ്പത്തിക വര്‍ഷത്തില്‍ ആകെ സംഭാവന 589.38 കോടി രൂപയായിരുന്നു.
ദല്‍ഹിയില്‍ നിന്നാണ് പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന വന്നത്. 208.56 കോടി രൂപ ഡല്‍ഹിയില്‍ നിന്നും സംഭാവനയായി വന്നപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നും പാര്‍ട്ടികള്‍ 71.93 കോടി രൂപ സംഭാവനയായി സ്വീകരിച്ചു. ഗുജറാത്ത്, കര്‍ണാടക, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 44.02 കോടി രൂപ, 43.67 കോടി രൂപ ഹരിയാനയില്‍ നിന്ന് 10.59 കോടി രൂപ സംഭാവനയായി വന്നു.