Sorry, you need to enable JavaScript to visit this website.

അക്രമത്തിനിടെ അയൽവാസികളുടെ ക്രൂരത, ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരിക്ക്.

ന്യൂദൽഹി- ദൽഹിയിലെ ഖ്യാലയിൽ നടന്ന ഒരു കൊലപാതകമാണിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച. 
 കൊലപാതകത്തേക്കാളേറെ ചർച്ചയാവുന്നത് അയൽവാസികളുടെ ക്രൂരതയാണ്. ഇന്നലെ, 40 കാരനായ മുഹമ്മദ് ആസാദ് അയൽപക്കത്തെ താമസക്കാരാനായ വീരുവിനെയും കുടുംബത്തെയും കുത്തി. അക്രമത്തിൽ വീരുവിന്റെ ഭാര്യ സുനിത മരിക്കുകയും വീരുവിനും മകൻ ആകാശിനും ഗുരുതരമായി പരിക്കേറ്റു. ക്രൂരമായ അക്രമം നടന്നിട്ടും അയൽവാസികൾ ഇടപെടുകയോ പിടിച്ചു മാറ്റാൻ ശ്രമിക്കുകയോ ചെയ്തില്ലെന്ന് പൊലീസ് പറയുന്നു. പകരം, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി മാറി നിന്നു. കുത്തേറ്റ് വീരുവും കുടുംബവും നിലത്തു കിടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ കാണുന്നുണ്ട്. കുടൽ പുറത്തു ചാടി നിലത്തു കിടക്കുന്ന അവസ്ഥയിലാണ് വീരുവിനെ ദൃശ്യങ്ങളിൽ കാണുന്നത്. 


നിസ്സാരമായ അയൽ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബുധനാഴ്ച, കൊല്ലപ്പെട്ട സുനിതയും ആസാദുമായി തർക്കമുണ്ടായി. സുനിതയുടെ മകളുടെ കയ്യിൽ നിന്ന് ഒരു കുപ്പി താഴെ റോഡിൽ നിൽക്കുന്ന ആസാദിന്റെ തലയിൽ വീണു. ഇത് ആസാദും സുനിതയും തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചു.
രാത്രിയോടെ വീട്ടിലെത്തിയ വീരുവും മകൻ ആകാശും ഇത് ചോദിക്കാനായി ആസാദിന്റെ വീട്ടിലെത്തി. പ്രകോപിതനായ ആസാദ് ആകാശിനെ കുത്തി. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ, വീരുവിനും ഭാര്യക്കും കുത്തേറ്റു. സുനിത സംഭവ സ്ഥലത്തു വെച്ച് മരണപ്പെട്ടു. ആകാശും വീരുവും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.  

Latest News