നെയ്‌റോബി- കെനിയന്‍ തലസ്ഥാനത്ത് സോമാലി ഭീകരര്‍ ആഢംബര ഹോട്ടല്‍ കമ്പൗണ്ടില്‍ നടത്തിയ ആക്രമണത്തില്‍ 21 മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ 28 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19 കാരെ കാണാതായതായി കെനിയന്‍ റെഡ്‌ക്രോസ് അറിയിച്ചു.
ഡസിറ്റ്ഡി2 ഹോട്ടല്‍ സമുച്ചയത്തില്‍ നടന്ന ആക്രമണത്തില്‍ നൂറു കണക്കിനാളുകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
സോമാലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയായ അല്‍ ശബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സോമാലിയയിലേക്ക് സൈന്യത്തെ അയച്ച കെനിയക്കെതിരെ 2011 ഒക്ടോബര്‍ മുതല്‍ അല്‍ശബാബ് ആക്രമണം നടത്തി വരികയാണ്.