ഹൈദരാബാദ്- ഉയർന്ന ജാതിയിലെ പെൺകുട്ടിയെ വിവാഹം ചെയ്ത 23 കാരനെ പെൺകുട്ടിയുടെ രക്ഷിതാക്കൾ കൊലപ്പെടുത്തി. പെൺകുട്ടിയുടെ മുന്നിലിട്ടാണ് യുവാവിനെ വെട്ടിക്കൊന്നത്. കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിച്ചു. ഹൈദരാബാദിലാണ് സംഭവം. അംബോജി നരേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ടു മാസം മുമ്പാണ് തുമ്മാല സ്വാതി എന്ന ഇരുപതുകാരിയെ അംബോജി നരേഷ് വിവാഹം ചെയ്തത്. കഴിഞ്ഞ ഒരുമാസമായി നരേഷിനെ കാണാനില്ലായിരുന്നു. മുംബൈയിൽനിന്ന്
ബോംഗിറിലേക്ക് ബസിൽ സ്വാതിക്കൊപ്പം യാത്ര ചെയ്യവെയാണ് നരേഷിനെ കാണാതായത്. ബസ് യാത്രക്കിടെ നരേഷിനെ കാണാതായതിനെ തുടർന്ന് മകളെ ശ്രീനിവാസൻ തന്റെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. നരേഷിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ പെൺകുട്ടിയുടെ അച്ഛൻ ശ്രീനിവാസ റെഡ്ഢിക്ക് പങ്കുണ്ടെന്ന സംശയത്തിലായിരുന്നു പോലീസ്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് കൊലപാതകം അരങ്ങേറിയത്. തന്റെ കസ്റ്റഡിയിലായിരുന്ന നരേഷിനെ ശ്രീനിവാസൻ മകളെ തെറ്റിദ്ധരിപ്പിച്ച് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് സംശയം. നരേഷിനെ കാണാതായതിനെ തുടർന്ന് ഇക്കഴിഞ്ഞ 15ന് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
പെൺകുട്ടി സ്വന്തം വീട്ടിലുമായിരുന്നു. കഴിഞ്ഞദിവസമാണ് പെൺകുട്ടി അംബോജിയെ സ്വന്തം വീട്ടിലേക്ക് ഫോണിൽ വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയ നരേഷിനെ പെൺകുട്ടിയുടെ അച്ഛൻ ശ്രീനിവാസ് റെഡ്ഢിയും അമ്മാവൻമാരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.