ന്യുദല്‍ഹി- രാജ്യത്ത് കഴിഞ്ഞ വര്‍ഷം പ്രകൃതി ദുരന്തത്തില്‍ മരിച്ചത് 1428 പേര്‍. ഭൗമശാസ്ത്ര മന്ത്രാലയം പുറത്തു വിട്ട കണക്കാണിത്. പ്രളയമടക്കമുളള ദുരന്തങ്ങള്‍ ഏറ്റവും ജീവനുകള്‍ കവര്‍ന്നത് ഉത്തര്‍പ്രദേശിലാണ്. ദുരന്തങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി 590 പേര്‍ക്ക് അപായമേല്‍ക്കാന്‍ കാരണമായി. ഇതില്‍ 135 പേര്‍ മരിച്ചത് ജനുവരി രണ്ടു മുതല്‍ പന്ത്രണ്ട് വരെ നീണ്ടു നിന്ന മഞ്ഞു കാറ്റ് അടിച്ചാണെന്ന് കണക്കുകള്‍ പറയുന്നു. 166 പേര്‍ കൊടുങ്കാറ്റിലും 92 പേര്‍ പൊടിക്കാറ്റിലും മരിച്ചു. 39 പേര്‍ മിന്നലേറ്റും 158 പേര്‍ പ്രളയത്തിലും മരിച്ചു.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കനത്ത മഴ പെയ്‌തെങ്കിലും 1901 ശേഷം രാജ്യത്തെ ഏറ്റവും ചൂട് കൂടിയ ആറാമത്തെ വര്‍ഷമായിരുന്നു 2018 എന്ന് മന്ത്രാലയത്തിന്റെ സെക്രട്ടറി ട്വീറ്റ് ചെയ്തു.