Sorry, you need to enable JavaScript to visit this website.

ബ്രിട്ടീഷ് കുടുംബത്തെ പുറത്താക്കാൻ ന്യൂസിലാൻഡ് ഒരുങ്ങുന്നു, കാരണമിതാണ്

വെല്ലിംഗ്ടൺ- വിചിത്രമായ കാരണങ്ങളുടെ പേരിൽ ന്യൂസിലാന്റിലെ ഒരു ബ്രിട്ടീഷ് കുടുംബം നാടുകടത്തൽ ഭീഷണി നേരിടുകയാണ്. കുടുംബത്തിന്റെ മോശം സ്വഭാവമാണ് നാടുകടത്തൽ ഭീഷണിക്ക് പിന്നിലെന്ന് റിപ്പോർട്ടുകൾ പറയുന്നു. 
ഓക്ലാന്റിലും ഹാമിൽടണിലുമായി കഴിഞ്ഞ കുടുംബത്തിനെതിരെ നിരവധി പരാതികളാണ് ഇതു വരെ പ്രാദേശിക ഭരണകൂടങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയൽ, കൃത്യമായ മാലിന്യ നിയന്ത്രണമില്ലായ്‌മ, അടിപിടികൂടൽ, ഭക്ഷണ ശാലകളിൽ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം ബിൽ അടക്കാതിരിക്കൽ തുടങ്ങിയ നിരവധി കൃത്യങ്ങളിൽ കുടുംബം ഏർപ്പെട്ടു എന്നു റിപ്പോർട്ടുകൾ പറയുന്നു. പൊതുവെ ശാന്തരായി ജീവിക്കുന്ന ന്യൂസിലാണ്ടുകാർക്കിടയിൽ ഇവ ഒക്കെ കുറ്റകൃത്യങ്ങളാണ്. 
സന്ദർശക വിശയിലെത്തിയ കുടുംബത്തിനെതിരെ രംഗത്തു വന്നവരിൽ ഓക്ക്ലാൻഡ് മേയറും പെടും.  കുടുംബാംഗങ്ങൾ ബുദ്ധി ശൂന്യരാണെന്നും ഒച്ചുകളെപ്പോലെയാണെന്നും മേയർ പറഞ്ഞു. ഇവർക്കെതിരെ പൊലീസ് നടപടിയും മേയർ ആവശ്യപ്പെട്ടിട്ടുണ്ട്. 
ഭക്ഷണത്തിൽ മുടിയും ഉറുമ്പുമൊക്കെ ഉണ്ടായിരുന്നുവന്നു പറഞ്ഞു ഭക്ഷണശാലകളിൽ ബിൽ അടക്കാതെ രക്ഷപ്പെടുകയാണ് ഇവരുടെ പതിവെന്നും മേയർ പറഞ്ഞു. "ഒരു പ്രാവശ്യം പറഞ്ഞാൽ ജനം വിശ്വസിക്കും. ഇവരിത് നിരന്തരം പറഞ്ഞു കോണ്ടിരിക്കുകയാണ്. ഇത് ക്രിമിനൽ കുറ്റമാണ്," അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 
അവർ പന്നികളെക്കാൾ മോശമാണെന്നും അവരെ പുറത്താക്കണമെന്നും മേയർ പറഞ്ഞു. 
കുടുംബത്തിലെ 26 കാരൻ കഴിഞ്ഞ ദിവസം പെട്രോൾ പമ്പിൽ നിന്ന് മോഷണത്തിന് പിടിയിലായിരുന്നു. 
കുടുംബത്തെ പുറത്താക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കുടിയേറ്റ കാര്യ വകുപ്പിന്റെ ജനറൽ മാനേജർ പീറ്റർ ഡെവോയ് പറഞ്ഞു. 

 

Latest News