ന്യൂയോര്‍ക്ക്- ഐക്യരാഷ്ട്ര സംഘടനയില്‍ ഞെട്ടിക്കുന്ന മീറ്റൂ വെളിപ്പെടുത്തലുകള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യു.എന്നിലെ മൂന്നിലൊരു ഭാഗം ജീവനക്കാരും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായെന്നാണ് ആദ്യമായി നടത്തിയ സര്‍വേയില്‍ വ്യക്തമായത്.
ലോക സംഘടനയിലെ ഞെട്ടിക്കുന്ന കണക്ക് ഉദ്ധരിച്ച് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ജീവനക്കാര്‍ക്ക് കത്തെഴുതി. തൊഴില്‍ സ്ഥലത്തെ പെരുമാറ്റ ദൂഷ്യങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് കത്ത്.
സര്‍വേയില്‍ പങ്കെടുത്ത മൂന്ന് ജീവനക്കാരില്‍ ഒരാള്‍ വീതമാണ് രണ്ടു വര്‍ഷത്തിനിടയില്‍ ഒരിക്കലെങ്കിലും ലൈംഗിക പീഡനത്തിന് ഇരയായതായി സമ്മതിച്ചത്.
സെക്‌സ് പറഞ്ഞും ശരീരത്തെ വര്‍ണിച്ചും സ്പര്‍ശിച്ചും മറ്റും സ്ത്രീകളെ ഉപദ്രവിക്കുന്ന പത്ത് പേരില്‍ ഒരാള്‍ സീനിയര്‍ ഉദ്യോഗസ്ഥനാണെന്നും സര്‍വേയില്‍ വ്യക്തമായി.
30,364 യു.എന്‍ ജീവനക്കാരില്‍ 17 ശതമാനാണ് രഹസ്യമായി നല്‍കിയ ചോദ്യാവലിയോട് പ്രതികരിച്ചത്. ലൈംഗിക പീഡനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ജീവനക്കാര്‍ക്കായി പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. ലൈംഗിക പീഡന സംഭവങ്ങളില്‍ ഒട്ടുംവീഴ്ചയുണ്ടാവില്ലെന്നാണഅ സെക്രട്ടറി ജനറല്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.