ലണ്ടന്‍:പൂര്‍ണ്ണ ഗര്‍ഭിണിയായ ഈ പാര്‍ലമെന്റ0ഗത്തിന്റെ ത്യാഗം വ്യത്യസ്ഥമായി. വോട്ടെടുപ്പില്‍ പങ്കെടുക്കാനായി പ്രസവം നീട്ടി വെക്കുന്നത് ഇതാദ്യം. ബ്രട്ടീഷ് പാര്‍ലമെന്റംഗവും പൂര്‍ണ്ണ ഗര്‍ഭിണിയുമായ ട്യുലിപ് സിദ്ദിഖാണ് ബ്രക്‌സിറ്റ് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സിസേറിയന്‍ നീട്ടിവച്ചത്. ചൊവ്വാഴ്ച്ചയായിരുന്നു ഡോക്ടര്‍മാര്‍ ട്യുലിപ് സിദ്ദിഖിന് സിസേറിയന്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച്ച പാര്‍ലമെന്റില്‍ ബ്രക്‌സിറ്റ് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ അവര്‍ സിസേറിയന്‍ വ്യാഴാഴ്ച്ചയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ എം.പിയാണ് ട്യുലിപ്. വീല്‍ ചെയറിലാകും അവരെ പാര്‍ലമെന്റില്‍ എത്തിക്കുക. 'എന്റെ കുട്ടി ഈ ലോകത്തിലേക്ക് വരുന്നത് ഒരു ദിവസം വൈകിയാണെങ്കില്‍ പോലും അവന്‍ വരുന്നത് ബ്രിട്ടനും യൂറോപ്പും തമ്മില്‍ നല്ല ബന്ധമുള്ള ഒരു ലോകത്തിലേക്കാണെങ്കില്‍ അത് നല്ല കാര്യമാണ്' അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ട്യുലിപിന് പ്രോക്‌സി വോട്ട് ചെയ്യാനുള്ള അവസരമൊരുക്കാനും പാര്‍ട്ടി ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ട്യുലിപ് സിദ്ദിഖ് ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ കൊച്ചുമകളാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുപോകുന്നതുമായി (ബ്രക്‌സിറ്റ്) ബന്ധപ്പെട്ട നിര്‍ണ്ണായക വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പ്രധാനമന്ത്രി തെരേസാ മേ അംഗങ്ങളുടെ പിന്തുണ തേടി രംഗത്തെത്തിയിരുന്നു. രാജ്യത്തിനായി ബ്രക്‌സിറ്റിനെ പിന്തുണയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.