Sorry, you need to enable JavaScript to visit this website.

വി.ഐ.പി ചമഞ്ഞെത്തി ഭക്ഷണം തട്ടി മുങ്ങുന്ന അച്ഛനും മകനും പിടിയില്‍

മുംബൈ- പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത ശേഷം ഭക്ഷണം കഴിച്ച് ബില്ലടക്കാതെ മുങ്ങുന്ന അച്ഛനും മകനും ഒടുവില്‍ പിടിയിലായി. തെക്കന്‍ മുംബൈയിലെ കഫെ പരേഡില്‍ ഇവരെ തടഞ്ഞുവെച്ച ഹോട്ടല്‍ ജീവനക്കാരന്‍ പോലീസിനെ വിളിക്കുകയായിരുന്നു. 57 കാരനായ സഹാസ് നെര്‍ലേക്കറും 32 വയസ്സായ മകന്‍ സ്വപ്‌നിലുമാണ് പിടിയിലായത്.

ബിസിനസുകാരെന്ന് പറഞ്ഞാണ് ഇവര്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്യാറുള്ളത്. റിസപ്ഷനിലെത്തി റൂമിന്റെ താക്കോല്‍ വാങ്ങുന്നതിനു മുമ്പായി ഇവര്‍ ഭക്ഷണം കഴിക്കാന്‍ കയറും. മതിയാവോളം ഭക്ഷണം കഴിച്ച്  ബില്ലടക്കാതെ അവിടെനിന്ന് മുങ്ങുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.
ഇങ്ങനെ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഹോട്ടല്‍ ജീവനക്കാരന്‍ തടഞ്ഞുവെച്ചത്. ബില്ലടക്കാന്‍ ഇവരുടെ പക്കല്‍ കാശുണ്ടായിരുന്നില്ല.
കൊളാബ, സാന്താക്രൂസ് എന്നിവിടങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഇവര്‍ ഇതുപോലെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Latest News