Sorry, you need to enable JavaScript to visit this website.

താരിഖ് മിശ്ഖസ് അറബ് ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍

റിയാദ്- പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാളം ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ താരിഖ് മിശ്ഖസ് പുതിയ ചുമതലയുമായി സഹോദര പ്രസിദ്ധീകരണമായ അറബ് ന്യൂസിലേക്ക്. ഡെപ്യൂട്ടി എഡിറ്റര്‍ ഇന്‍ ചീഫായി അദ്ദേഹം ചുമതലയേല്‍ക്കും.
1994 മുതല്‍ 1999 വരെ അറബ് ന്യൂസ് ഡെപ്യൂട്ടി എഡിറ്ററായിരുന്ന താരിഖ് മിശ്ഖസ് പിന്നീട് മലയാളം ന്യൂസ്, ഉര്‍ദു ന്യൂസ് എന്നിവയുടെ ചുമതലയിലേക്ക് മാറുകയായിരുന്നു.
തോംസണ്‍ ഫൗണ്ടേഷനില്‍നിന്ന് ജേണലിസം പൂര്‍ത്തിയാക്കിയ താരിഖ് നിരവധി അവര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അതീവ സന്തോഷത്തോടെയാണ് താരിഖ് മിശ്ഖസിനെ വീണ്ടും അറബ് ന്യൂസിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് എഡിറ്റര്‍ ഇന്‍ ചീഫ് ഫൈസല്‍ ജെ. അബ്ബാസ് പറഞ്ഞു.
മാറ്റത്തിന്റേയും വികസനത്തിന്റേയും ഘട്ടത്തില്‍ പുതിയ ഉത്തരവാദിത്തത്തോടെ അറബ് ന്യൂസിലേക്ക് മടങ്ങുന്നതില്‍ അതിയായി സന്തോഷിക്കുന്നുവെന്ന് താരിഖ് മിശ്ഖസ് പറഞ്ഞു.

 

Latest News