കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ സാധാരണ കാഴ്ചയാണ് മോട്ടോ ടാക്‌സികള്‍ (ബൈക്ക് ടാക്‌സി). റുവാണ്ട, കെനിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്‌ഗോ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലും മോട്ടോ ടാക്‌സികള്‍ സാധാരണമാണ്. കാര്‍, വാന്‍ എന്നീ പരമ്പരാഗത ടാക്‌സി സമ്പ്രദായങ്ങളെ കടത്തിവെട്ടിയാണ് ഇവിടങ്ങളില്‍ മോട്ടോ ടാക്‌സികള്‍ നിരത്തുകള്‍ കീഴടക്കിയത്.
പൊതുവേ ദരിദ്രമായ ഈ രാജ്യങ്ങളിലെ പൗര•ാര്‍ക്ക് വരുമാനമാര്‍ഗ്ഗം നല്‍കുന്നതിന് പ്രധാന പങ്കുവഹിക്കുന്നുണ്ട് മോട്ടോ ടാക്‌സി സര്‍വീസുകള്‍. അതുകൊണ്ടുതന്നെ കൂടുതല്‍ പുരുഷ•ാരാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. ബൈക്ക് ഓടിക്കുന്നതില്‍ മേല്‍ക്കൈ പുരുഷ•ാര്‍ക്കാണെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ ഇവര്‍ പിന്നോക്കമാണ്. റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയില്‍ മോട്ടോ ടാക്‌സി സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ്. മോട്ടോ ഡ്രൈവര്‍ പ്രൊഫഷനിലേക്ക് എത്തുന്ന സ്ത്രീകള്‍ അപകട രഹിതവും സുരക്ഷിതവുമായ സര്‍വീസ് നടത്തുക മാത്രമല്ല, മികച്ച സാമ്പത്തിക ശേഷി നേടാനും പ്രാപ്തരാണെന്ന് തെളിയിച്ചിരിക്കുകയാണ്. ബുക്ക് ചെയ്യാന്‍ സ്മാര്‍ട്ട് ഫോണ്‍ സംവിധാനങ്ങളുള്ളത് വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ ഗുണകരമായി,