അബുദാബി- യു.എ.ഇയില്‍ തൊഴിലന്വേഷകര്‍ക്ക് അനുവദിച്ചിരുന്ന ആറു മാസ വിസ ഇനി ലഭിക്കില്ല. യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിനു പിന്നാലെയാണ് നിയമലംഘകര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്തുന്നതിന് ആറു മാസത്തേക്കുള്ള വിസ അനുവദിച്ചിരുന്നത്.
ഡിസംബര്‍ 31 ന് പൊതുമാപ്പ് കാലാവധി അവസാനിച്ചിരിക്കെ ഇനി ആറു മാസ തൊഴില്‍വിസ പദ്ധതിയില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സില്‍ ഇതു സംബന്ധിച്ച് ധാരാളം അന്വേഷണങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വിശദീകരണം.
രണ്ട് തവണ നീട്ടി നല്‍കിയ പൊതുമാപ്പ് ഡിസംബര്‍ 31-നാണ് അവസാനിച്ചത്. പുതിയ സ്‌പോണ്‍സറെ കണ്ടെത്തി വിസ മാറാനും ആറു മാസത്തെ താല്‍ക്കാലിക വിസക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കിക്കൊണ്ടുമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്.