Sorry, you need to enable JavaScript to visit this website.

കോളേജുകളില്‍ ആണ്‍കുട്ടികള്‍ക്ക് സംവരണം വേണമെന്ന് പാളയം ഇമാം

തിരുവനന്തപുരം- വിദ്യാഭ്യാസ രംഗത്ത് ആണ്‍കുട്ടികളുടെ പിന്മാറ്റം രക്ഷിതാക്കളും മുസ്ലിം സമുദായ നേതൃത്വവും ഗൗരവത്തോടെ കാണണമെന്ന് തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി.
ഇക്കാര്യം കണക്കിലെടുക്കുന്നില്ലെങ്കില്‍ കുടുംബ, സാമൂഹിക വ്യവസ്ഥിതിയില്‍ അസന്തുലിതത്വും അരാജകത്വവുമായിരിക്കും ഫലമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ആണ്‍കുട്ടികളുടെ പഠനം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ അവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഇമാം ആവശ്യപ്പെടുന്നു.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
മുസ്ലിം ആണ്‍കുട്ടികള്‍ക്ക് പഠിച്ച് മതിയായോ? എന്ന തലക്കെട്ടില്‍ പി.എസ് റംഷാദ് സമകാലിക മലയാളം വാരികയില്‍ എഴുതിയ ലേഖനം നമ്മുടെ രക്ഷിതാക്കളെയും സമുദായ നേതൃത്വത്തെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ നാം അഭിമാനിക്കുമ്പോഴും ആണ്‍കുട്ടികളുടെ പിന്‍മാറ്റം ഗൗരവത്തില്‍ കാണണം. അല്ലെങ്കില്‍ അത് കുടുംബ സാമൂഹിക വ്യവസ്ഥിതിയില്‍ വലിയ അസന്തുലിതത്വവും അരാജകത്വവും സൃഷ്ടിക്കും.


മലയാളം ന്യൂസ് വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫെയ്‌സ് ബുക്ക്  0  ട്വിറ്റര്‍

അപ്‌ഡേറ്റുകള്‍ വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മികവുള്ളവര്‍ക്ക് അനുയോജ്യരായ ഇണകളെ കിട്ടാത്ത സാഹചര്യം ഇന്ന് തന്നെ പല രക്ഷിതാക്കളെയും പ്രയാസപ്പെടുത്തുന്നു. SSLC ക്കും +2 വിനും സമാന്യം കുഴപ്പമില്ലാത്ത Grade കൈവരിച്ച ആണ്‍കുട്ടികള്‍ പോലും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പണം കായ്ക്കുന്ന മരങ്ങളായി മാറുന്ന പ്രവണത മറ്റെല്ലാ സമുദായങ്ങളെക്കാളും മുസ്ലിങ്ങളില്‍ കൂടുതലായി കാണുന്നു എന്നതാണ് റംഷാദിന്റെയും അദ്ദേഹത്തോട് അഭിപ്രായ പ്രകടനം നടത്തിയവരുടെയും വീക്ഷണം.
ഞാന്‍ അദ്ദേഹത്തോട് നടത്തിയ അഭിപ്രായങ്ങള്‍ക്ക് പുറമേ ഒരു കാര്യം കൂടി പറയാനുണ്ട്. അതായത് ആണ്‍കുട്ടികള്‍ക്ക് നമ്മുടെ Govt/Aided കോളേജുകളില്‍ പ്രവേശനത്തിന് പ്രത്യേക സംവരണം വേണമെന്ന ആവശ്യം ഉയര്‍ന്നു വരണം. ഒരു കാലത്ത് അങ്ങനെയുണ്ടായിരുന്നു എന്നാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്തിരുന്ന പല അധ്യാപകരില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ സംവരണം ന്യായമായിരുന്നു. കാരണം നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി സ്‌കൂളുകളും കോളേജുകളും ഉള്ള സ്ഥിതിയില്‍ അത്തരം ഒരു സംവരണത്തില്‍ അപാകതയൊന്നുമില്ല. എന്നാല്‍ online admision ലേക്ക് മാറിയ ഒരു സാഹചര്യത്തില്‍ സംവരണം സാമുദായികം മാത്രമായി ചുരുങ്ങുകയായിരുന്നു. ഇവിടെ അടിയന്തരമായ ഒരു തിരുത്തുണ്ടായാല്‍ പഠിക്കണമെന്ന് ആഗ്രഹിക്കുന്ന ആണ്‍കുട്ടികളെയെങ്കിലും നമുക്കുയര്‍ത്തി കൊണ്ടുവരാം.

വി.പി സുഹൈബ് മൗലവി
പാളയം ഇമാം തിരുവനന്തപുരം

 

Latest News