തിരുവനന്തപുരം- എസ്.ബി.ഐ ട്രഷറി മെയിന്‍ ശാഖയിലെ മാനേജരുടെ കാബിന്‍ അടിച്ചു തകര്‍ത്തിനെ തുടര്‍ന്നു റിമാന്‍ഡിലായ എന്‍.ജി.ഒ യൂണിയന്‍ നേതാക്കളെ സസ്‌പെന്റ് ചെയ്തു.
യൂണിയന്‍ തൈക്കാട് ഏരിയ സെക്രട്ടറി എ. അശോകന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വി. ഹരിലാല്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്. ജില്ല ട്രഷറി ഓഫീസിലെ ക്ലാര്‍ക്കായ അശോകനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഓഫീസ് അറ്റന്‍ഡന്റായ ഹരിലാലും ജാമ്യമില്ലാത്ത കുറ്റത്തിനാണ് റിമാന്‍ഡിലായത്.
ഈ വിവരം ഇരുവരുടെയും ഓഫീസുകളില്‍ പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. അതേസമയം എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും അടക്കം 15 പേര്‍ പ്രതികളെന്ന് തിരിച്ചറിഞ്ഞെങ്കിലും രണ്ട് പേര്‍ കീഴടങ്ങിയതല്ലാതെ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. അക്രമം നടത്തിയ സംഭവത്തിലെ മുഖ്യപ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഒളിവിലാണെന്ന് പോലീസ് പറയുന്നു.