കോഴിക്കോട്- പറയുന്നതല്ല, ആളുകള്‍ കേള്‍ക്കുന്നതെന്ന് വ്യക്തമാക്കി പ്രതികരണങ്ങളുടെ തോതു കുറച്ച്, വിട്ടുനില്‍ക്കുന്ന നമ്മുടെ സ്വന്തം കലക്ടര്‍ ബ്രോയുടെ തൊപ്പി വെച്ച ചിത്രത്തിന് ഇഷ്ടം പോലെ ലൈക്കും ഷെയറും.
സഞ്ചി തൂക്കി നില്‍ക്കുന്ന അത്തര്‍ കച്ചവടക്കാരന്റെ തൊപ്പിയാണെന്നു പറഞ്ഞുകൊണ്ടാണ് കലക്ടര്‍ പ്രശാന്ത് നായര്‍ ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. തൊപ്പി വെച്ചപ്പോള്‍ നല്ല ഈമാനുണ്ടെന്ന് എല്ലാരും പറഞ്ഞുവെന്നും അടിക്കുറിപ്പായി ചേര്‍ത്തു.
3500 ലേറെ ലൈക്ക് ലഭിച്ച ചിത്രത്തിനു താഴെ തമാശ കമന്റുകളും ധാരാളം.
ടിക് ടോകില്‍ വൈറലായ ഒരു വിഡിയോ ഷെയര്‍ ചെയ്തു കൊണ്ട് താന്‍ നിശബ്ദനായതിന്റെ ഫിലോസഫി കഴിഞ്ഞ ദിവസം കലക്ടര്‍ പ്രശാന്ത് നായര്‍ വ്യക്തമാക്കിയത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ബാഹുബലി സിനിമയിലെ പാട്ട് മലയാളത്തില്‍ കേള്‍പ്പിക്കുന്നതായിരുന്നു പാട്ട്. ധീവര പാട്ടിലെ സംസ്‌കൃത വരികള്‍ നീ പറ, ബസിലെ സൗമ്യ ആരാ, പുഷ്‌കരാ, നീ ഗംഭീരാ, നീപറ എന്നിങ്ങനെയാണ് മലയാളത്തില്‍ കേള്‍പിച്ചത്.
ധീവര, പ്രസര ഷൗര്യധാര, ഉത്സര, സ്ഥിര ഗംഭീര എന്നായിരുന്നു ബാഹുബലി പാട്ടിലെ യഥാര്‍ഥ വരികള്‍.
ആര് എന്തു പറഞ്ഞാലും നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതേ ചിലര്‍ കേള്‍ക്കൂ, മനസ്സിലാക്കൂ എന്നു പറയാനാണ് കലക്ടര്‍ ബ്രോ തൃശൂര്‍ സ്വദേശിയും അമേരിക്കയിലെ ഫ്‌ളോറിഡയില്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ ആല്‍വിന്‍ ഇമ്മട്ടി ടിക് ടോക് വിഡിയോ ഉദാഹരണമായി ചേര്‍ത്തത്.