ഭോപ്പാല്‍- യോഗ പരിപാടിയില്‍ പങ്കെടുക്കന്നതിന്നിടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു. ചിന്ദ്‌വാര മണ്ഡലത്തില്‍ നിന്നുളള പ്രദീപ് സക്‌സേനയാണ് മരിച്ചത്. ഭോപ്പാലില്‍ ഒരു യോഗ പരിപാടിയില്‍ പങ്കെടുക്കവേയാണ് പ്രദീപ് സക്‌സേന മരിച്ചത്.
പാര്‍ട്ടിയുടെ മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. മധ്യപ്രദേശ് ഭക്ഷ്യ വിതരണ കോര്‍പ്പറേഷന്റെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിന്ദ്‌വാര മണ്ഡലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന നേതാവാണ് പ്രദീപ് സക്‌സേന എന്ന് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ അനുസ്മരിച്ചു.
പ്രദീപ് സക്‌സേനയുടെ നിര്യാണത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പെടെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചിച്ചു.