പാരീസ്: സെൻട്രൽ പാരീസിലെ ഒരു ബേക്കറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പൊലീസിന്റെ പ്രാഥമിക നിഗമനത്തിൽ വാതക ചർച്ചയാണ് അപകട കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക സമയം ഒമ്പത് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് ശേഷം അടുത്ത കെട്ടിടങ്ങളിലേക്ക് തീ പടർന്നത് കൂടുതൽ പേർക്ക് പരിക്കേൽക്കാൻ കാരണമായി എന്നു പോലീസ് വൃത്തങ്ങൾ പറയുന്നു.
സ്‌ഫോടനത്തിൽ കെട്ടിടങ്ങൾക്ക് പുറമെ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേട് പറ്റി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി ദുരിതാശ്വാസ പ്രവർത്തകരുടെ തിരച്ചിൽ തുടരുകയാണ്. പ്രാഥമിക റിപ്പോർട്ടുകളിൽ അട്ടിമറി സാധ്യതകളുടെ സൂചനകൾ ഇല്ല.