ലഖ്‌നൗ- ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ഉത്തർ പ്രദേശിൽ ഒരുമിച്ച് മത്സരിക്കാനുറച്ച് സമാജ്‌വാദി ബഹുജൻ സമാജ്‌വാദി സഖ്യം. 'ഈ സഖ്യം മോദിക്കും അമിത് ഷായ്ക്കും സമ്മാനിക്കാൻ പോകുന്നത് ഉറക്കമില്ലാത്ത രാത്രികളായിരിക്കും' ലക്‌നൗവിൽ സഖ്യത്തെ പ്രഖ്യാപിച്ചു കൊണ്ട് മായാവതി പറഞ്ഞു.
കഴിഞ്ഞ ഇരുപത് വർഷമായി ഇരു പാർട്ടികളും ഉത്തർപ്രദേശിൽ കൊമ്പു കോർക്കുകയായിരുന്നു പതിവ്. പക്ഷെ കോൺഗ്രസിനെ ഒഴിവാക്കാനായി ഇരു പാർട്ടികളും ഒന്നാകാൻ തീരുമാനിക്കുകയായിരുന്നു. ഇരു പാർട്ടികളുടെയും സീറ്റ് നിലയും ഉടനെ അറിയാനാകുമെന്ന് കരുതുന്നു. കോൺഗ്രസിന്റെ പ്രബല സീറ്റുകളായ അമേഠിയിലും റായ്ബറേലിയിലും ഇരു പാർട്ടികളും മത്സരിക്കില്ലെന്ന് ഉന്നതവൃത്തങ്ങൾ പറയുന്നു.