ദുബായ്-ദുബായിലെ ജബല്‍ അലിയിലെ ഗോഡൗണില്‍ വന്‍ അഗ്നിബാധ. പ്ലാസ്റ്റിക് ഉല്പന്നങ്ങള് പുന:ചംക്രമണം നടത്തുന്ന ഫാക്ടറിയിലെ ഗോഡൗണിലാണ് വെളളിയാഴ്ച്ച രാവിലെയോടെ തീപ്പിടുത്തം ഉണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന കടലാസു പെട്ടികള്‍ക്കും മരക്കഷ്ണങ്ങള്ക്കുമാണ് തീപ്പിടിച്ചത്. അപകടത്തിന്റെ നാശനഷ്ടങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ദുബായ് അഭ്യന്തര പ്രതിരോധ വിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കുകളോ മരണമോ ഇല്ല എന്ന് ദുബായ് മാധ്യമ ഓഫീസ് ട്വീറ്റ് ചെയ്തു.