മുംബൈ-ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും കെഎല്‍ രാഹുലിനും ശേഷം ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദത്തില്‍. 'കോഫി വിത്ത് കരണ്‍' എന്ന പ്രശസ്ത ചാനല്‍ ഷോയില്‍ രണ്‍വീര്‍ കുറച്ചു മുമ്പ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിശിത വിമര്‍ശനത്തിന്നിരയായിക്കൊണ്ടിരിക്കുന്നത്.
തന്റെ കൂടെ ഷോയില്‍ പങ്കെടുത്ത ബോളിവുഡ് നടി അനുഷ്‌ക ശര്‍മയോട് രണ്‍വീര്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ കുത്തിപ്പൊക്കി ചര്‍ച്ച ചെയ്യുന്നത്. കരീന കപൂറിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും വിമര്‍ശിക്കപ്പെടുന്നുണ്ട്.
നേരത്തെ, ഷോയ്ക്കിടെ ലൈംഗികച്ചുവയുളള പരാമര്‍ശം നടത്തി ഹര്‍ദിക് പാണ്ഡ്യ വിവാദത്തില്‍ പെട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം രൂക്ഷമായതോടെ ഹര്‍ദിക് മാപ്പ് പറഞ്ഞിരുന്നു. ഇരുവരോടും ബിസിസിഐ വിശദീകരണം ചോദിച്ചിരുന്നു. രണ്ട് താരങ്ങള്‍ക്കുമെതിരെ നടപടി ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം,ചുരുങ്ങിയത് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് ഉള്‍പ്പടെയുള്ള നടപടികള്‍ക്കാണ് ഇടക്കാല ഭരണസമിതി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നിയമോപദേശത്തിന് ശേഷം നടപടിയുണ്ടാകും.