ന്യൂദൽഹി- കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കിയുള്ള ഹൈക്കോടതിയുടെ രണ്ടാമത്തെ വിധിയും സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നിയമസഭാംഗത്വം റദ്ദാക്കി കേരള ഹൈക്കോടതി പുറപ്പെടുവിച്ച രണ്ടാമത്തെ വിധിക്കെതിരെ കെ.എം ഷാജി നൽകിയ പരാതിയിലാണ് വിധി. ഷാജിക്ക് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും ജസ്റ്റിസ് എ.കെ സിക്രിയുടെ ബെഞ്ച് ഉത്തരവിട്ടു. നിയമസഭ വോട്ടെടുപ്പിൽ പങ്കെടുക്കാനോ ശമ്പളമോ ആനുകൂല്യമോ അനുവദിക്കരുതെന്നും ഉത്തരവിലുണ്ട്. അഴീക്കോട് നിന്നുള്ള സി.പി.എം പ്രവർത്തകൻ ബാലൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കിയത്. നേരത്തെ എതിർസ്ഥാനാർഥി എം.വി നികേഷ് കുമാർ നൽകിയ ഹരജിയിലും ഹൈക്കോടതി ഷാജിയുടെ അംഗത്വം റദ്ദാക്കിയിരുന്നു. ഈ ഉത്തരവും സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുനനു. ബാലന്റെയും നികേഷിന്റെയും ഹരജി ഒന്നിച്ചുകേൾക്കാമെന്നാണ് സുപ്രീം ഇന്ന് വ്യക്തമാക്കിയത്.