Sorry, you need to enable JavaScript to visit this website.

സി.ബി.ഐ മേധാവി അലോക് വര്‍മയുടെ ഭാവി തീരുമാനിക്കാന്‍ തിരക്കിട്ട കൂടിയാലോചന

ന്യൂദല്‍ഹി- സുപ്രീം കോടതി വിധി പ്രകാരം വീണ്ടും സി.ബി.ഐയുടെ തലപ്പത്തെത്തിയ അലോക് വര്‍മയുടെ ഭാവി തീരുമാനിക്കാന്‍ തിരക്കിട്ട കൂടിയാലോചന. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര കമ്മിറ്റി വ്യാഴാഴ്ച വീണ്ടും യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി നാമനിര്‍ദേശം ചെയത് ജസ്റ്റിസ് എ.കെ. സിക്രി എന്നിവരടങ്ങുന്നതാണ് ഉന്നതാധികാര കമ്മിറ്റി. ബുധനാഴ്ച ചേര്‍ന്ന യോഗം തീരുമാനങ്ങളില്ലാതെയാണ് അവസാനിച്ചത്.
 അതിനിടെ, അഞ്ച് ഉദ്യോഗസ്ഥരെ അലോക് വര്‍മ സ്ഥലം മാറ്റി. രാകേഷ് അസ്താനക്കെതിരായ അന്വേഷണത്തിന്റെ ചുമതല പുതിയ ഉദ്യോഗസ്ഥര്‍ക്കു നല്‍കി.
നിര്‍ബന്ധിത അവധിക്കു ശേഷം സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു തിരികെയെത്തിയ അലോക് വര്‍മ തനിക്ക് വിശ്വസ്തരായ ഉദ്യോഗസ്ഥരുടെയെല്ലാം സ്ഥലംമാറ്റം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഡെപ്യൂട്ടി എസ്പി എ.കെ.ബസ്സി, എസ്.എസ്.ഗുറം, ഡിഐജി എം.കെ.സിന്‍ഹ, ജോയിന്റ് ഡയറക്ടര്‍ എ.കെ.ശര്‍മ എന്നിവര്‍ക്കെതിരായ സ്ഥലംമാറ്റ ഉത്തരവുകളാണ് റദ്ദാക്കിയത്.

 

Latest News