Sorry, you need to enable JavaScript to visit this website.

മോഡി സർക്കാർ രാജ്യത്തെ കോർപറേറ്റുകൾക്കു പണയപ്പെടുത്തുന്നു -ഇ.സി. ആയിഷ

കൽപറ്റ-മോഡി സർക്കാർ രാജ്യത്തെ കോർപറേറ്റുകൾക്കു പണയപ്പെടുത്തുകയാണെന്നു വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി. ആയിഷ.  ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി എഫ്.ഐ.ടി.യു,   അസെറ്റ് സംയുക്ത സമരസമിതി  ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. കർഷകരുടെയും തൊഴിലാളികളുടെയും നിലനിൽപ് അപകടത്തിലാക്കിയ നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയത്. വ്യവസായശാലകളിൽ സ്ഥിരം തൊഴിലാളികൾ ഇല്ലാത്ത സാഹചര്യം സംജാതമാകുകയാണ്. നോട്ട് നിരോധനവും ജി.എസ്.ടിയും ചെറുകിട വ്യവസായ സംരംഭങ്ങളുടെയും തൊഴിൽ മേഖലയുടെയും നട്ടെല്ലൊടിച്ചു. സംഘടിത തൊഴിൽ മേഖലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് വി. മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. വി.കെ. ബിനു,  ഐ. നസീം, എ.പി. അബ്ദുസലാം, ഷാനവാസ് പനമരം, സലാം മൂപ്പൈനാട്, വി.വി. കുഞ്ഞുമുഹമ്മദ്, സക്കീർ ഹുസൈൻ,  ഭാസ്‌കരൻ പടിഞ്ഞാറത്തറ, കെ.കെ. റഹീന, ഇബ്രാഹിം അമ്പലവയൽ, പി.എച്ച്. ഫൈസൽ എന്നിവർ പ്രസംഗിച്ചു. എം.പി. അബൂബക്കർ, മധു പടിഞ്ഞാറത്തറ, എം.കെ. ദാസൻ, സിദ്ദീഖ് പിണങ്ങോട്, മുനവിർ,  സെയ്ത് മാനന്തവാടി, മുഹമ്മദ് നായ്ക്കട്ടി എന്നിവർ നേതൃത്വം നൽകി.
 

Latest News