തിരുവനന്തപുരം- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കലക്ടറുമായിരുന്ന ടി.ഒ സൂരജിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. എട്ടു കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 23 ലക്ഷം രൂപയും നാലു വാഹനങ്ങളും കണ്ടുകെട്ടിയവയിൽ പെടും. അനധികൃത സ്വത്തുസമ്പാദനക്കേസിൽ നേരത്തെ സൂരജിനെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.