ന്യൂദൽഹി- ദൽഹിയിൽ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി സ്യൂട്ട്‌കേസിൽ ഉപേക്ഷിച്ച നിലയിൽ. ഇരുപത്തിയഞ്ചുകാരിയായ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. കോണ്ട്‌ലി കനാലിന് സമീപമാണ് ഉപേക്ഷിച്ച നിലയിൽ സ്യൂട്ട്‌കേസ് കണ്ടെത്തിയത്. ഇതുവഴി പോകുകയായിരുന്ന ഓട്ടോ യാത്രക്കാരനാണ് സ്യൂട്ട്‌കേസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാര്യം പോലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് സ്യൂട്ട്‌കേസ് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മുഖത്തിന് നിരവധി കുത്തേറ്റിട്ടുണ്ട്. കയ്യിൽ മോഹിത് എന്ന് പച്ച കുത്തിയതായും പോലീസ് പറഞ്ഞു. സി.സി.ടി.വികൾ പരിശോധിച്ച് കേസന്വേഷണവുമായി മുന്നോട്ടുപോകുകയാണെന്ന് പോലീസ് അറിയിച്ചു.