അങ്കാറ- സിറിയയിലെ കുര്‍ദ് ഭീകരരെ സംരക്ഷിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ട് ഭീമാബദ്ധമാണെന്നും ഭീകരര്‍ക്കെതിരെ തുര്‍ക്കി ആക്രമണം നടത്തുമെന്നും പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍.
സിറയയില്‍നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറുന്നതിനു മുമ്പ് അതിര്‍ത്തിയിലെ കുര്‍ദുകളുടെ സുരക്ഷ തുര്‍ക്കി ഉറപ്പാക്കുമെന്ന യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പ്രസ്താവനയാണ് വിവാദമായത്. സിറിയയില്‍നിന്ന് യു.എസ് സൈനിര്‍ പിന്മാറുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം രാജ്യത്തും മിഡില്‍ ഈസ്റ്റില്‍ സഖ്യകക്ഷികളിലും കടുത്ത വിമര്‍ശനത്തിനരിയായതോടെയാണ് പിന്മാറ്റത്തിന് ഏതാനും ഉപാധികളുണ്ടെന്ന് ജോണ്‍ ബോള്‍ട്ടണ്‍ പ്രസ്താവിച്ചത്. ഇതിലൊന്നാണ് കുര്‍ദുകളുടെ സുരക്ഷ തുര്‍ക്കി ഉറപ്പാക്കുമെന്നത്.
തുര്‍ക്കി സന്ദര്‍ശിക്കാനെത്തിയെ ജോണ്‍ ബോള്‍ട്ടനുമായുള്ള ഉര്‍ദുഗാന്റെ കൂടിക്കാഴ്ച നടന്നിരുന്നില്ല. ഉര്‍ദുഗാന്റെ ഔദ്യോഗിക വക്താവ് ഇബ്രാഹീം കലീന്‍ മാത്രമാണ് ജോണ്‍ ബോള്‍ട്ടനുമായി കൂടിക്കാഴ്ച നടത്തിയത്.
ഉര്‍ദുഗാനും ബോള്‍ട്ടനും തമ്മില്‍ കൂടിക്കാഴ്ചയും ശേഷം സംയുക്ത പ്രസ്താവനയും നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കുര്‍ദുകളുടെ കാര്യത്തിലുള്ള അഭിപ്രായ വ്യത്യസത്തെ തുടര്‍ന്നാണ് ഇത് റദ്ദാക്കപ്പെട്ടത്. സിറിയയില്‍ അമേരിക്കക്കൊപ്പം നില്‍ക്കുന്ന കുര്‍ദുകളുടെ സുരക്ഷ സംബന്ധിച്ച് തുര്‍ക്കിയുടെ ഉറപ്പ് ആവശ്യമുണ്ടെന്നായിരുന്നു ഞയറാഴ്ച ഇസ്രായേല്‍ സന്ദര്‍ശന വേളയില്‍ ബോള്‍ട്ടന്‍ പറഞ്ഞത്.
തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ആവശ്യപ്രകാരമാണ് ട്രംപ് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐ.എസിനെ പരാജയപ്പെടുത്തുന്നതോടെ സിറിയയില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും കുര്‍ദ് പോരാളികളുടെ വൈ.പി.ജിക്കുള്ള ആയുധസഹായം നിര്‍ത്തണമെന്നും അമേരിക്കയുമായി തുര്‍ക്കി കരാറിലേര്‍പ്പെട്ടിരുന്നു.