തിരുവനന്തപുരം- തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസവും സംസ്ഥാനത്ത് പൂര്‍ണം. രാവിലെ തിരുവനന്തപുരത്ത് വേണാട്, ശബരി എക്സ്പ്രസ് ട്രെയിനുകള്‍ തടഞ്ഞു. സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയശേഷം 40 മിനിറ്റോളം വൈകിയാണു വേണാട് എക്സ്പ്രസ് പുറപ്പെട്ടത്. രാവിലെ 7.15ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടേണ്ട ശബരി എക്സ്പ്രസ് എട്ടു മണിയോടെ പുറപ്പെട്ടു. കൊച്ചി കളമശ്ശേരിയില്‍ കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തടഞ്ഞു.
സംയുക്ത സമരസമിതി ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഇന്നു രാത്രി 12 വരെയാണ് പണിമുടക്ക്.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സമരാനുകൂലികളും ട്രെയിന്‍ യാത്രക്കാരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. 8.30ന് തടഞ്ഞിട്ട മലബാര്‍ എക്സപ്രസ് 9.40ന് പുറപ്പെട്ടു. കണ്ണൂരില്‍ മംഗളൂരു മെയില്‍ തടഞ്ഞു.